എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്ന് കൽപ്പിക്കാൻ ആർക്കും അവകാശമില്ല; സാഹിത്യ അക്കാദമിയിലേക്ക് നടത്തിയ പ്രകടനത്തെ വിമർശിച്ച് പിണറായി

  • 9
    Shares

പെരിയ ഇരട്ട കൊലപാതകങ്ങളിൽ സാംസ്‌കാരിക നായകർ പ്രതികരിക്കുന്നില്ലെന്ന് ആരോപിച്ച് തൃശ്ശൂരിലെ കേരള സാഹിത്യ അക്കാദമിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സാഹിത്യ അക്കാദമി മലയാള സാംസ്‌കാരിക ലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അവിടെ ചെന്ന് സാമൂഹ്യ വിരുദ്ധ സ്വഭാവമുള്ള ശക്തികൾ സാഹിത്യകാരൻമാരെ അധിക്ഷേപിച്ചത് അത്യന്തം ഹീനമാണെന്ന് പിണറായി ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു

എഴുത്തുകാരോട് എങ്ങനെ പ്രതികരിക്കണമെന്ന് കൽപ്പിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾ കേരളത്തിന്റെ സംസ്‌കാരത്തിന് നിരക്കുന്നതല്ല. അക്രമങ്ങൾ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇന്ന് രാവിലെയാണ് യൂത്ത് കോൺഗ്രസ് സാഹിത്യ അക്കാദമിയിലേക്ക് പ്രകടനം നടത്തിയത്. പ്രവർത്തകർ അക്കാദമി പ്രസിഡന്റിന്റെ വാഹനത്തിൽ വാഴപ്പിണ്ടി വെക്കുകയും ചെയ്തിരുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *