എസ് ഐ മുതൽ ഡിജിപി വരെയുള്ള പോലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്റ്റേഷൻ ഓഫീസർമാർ മുതൽ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്തിരിക്കുന്നത്. ജൂലൈ 16നാണ് യോഗം നടക്കുക. പോലീസിനെതിരെ പരാതികൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു യോഗം മുഖ്യമന്ത്രി വിളിച്ചു ചേർത്തിരിക്കുന്നത്.

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പോലീസും ആഭ്യന്തര വകുപ്പും പ്രതിരോധത്തിലായ സാഹചര്യത്തിലാണ് യോഗം നടക്കുന്നത്. എസ് ഐമാർ മുതൽ അഡീ. എസ് പിമാർ വരെയുള്ള ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസ് വഴിയും മറ്റുള്ളവർ നേരിട്ടും പങ്കെടുക്കാനാണ് നിർദേശം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *