പിറവം പള്ളിയിൽ ഞായറാഴ്ച ഓർത്തഡോക്സ് വിഭാഗത്തിന് ആരാധന നടത്താം; അനുമതി നൽകി ഹൈക്കോടതി
പിറവം പള്ളിയിൽ ഓർത്തഡോക്സ് വിഭാഗത്തിന് ഞായറാഴ്ച ആരാധന നടത്താൻ ഹൈക്കോടതിയുടെ അനുമതി. മലങ്കര മെത്രോപ്പോലീത്ത നിയമിക്കുന്ന വികാരിക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു
ആരെങ്കിലും ക്രമസമാധാന പ്രശ്നമുണ്ടാക്കിയാൽ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും കോടതി ഉത്തരവിട്ടു. ഇടവകക്കാർ മരിച്ചാൽ സംസ്കാരത്തിന് നിയമാനുസൃതം സൗകര്യം ഒരുക്കാനും കോടതി ഉത്തരവിട്ടു.
പ്രശ്നമുണ്ടാക്കുന്നവരെ ഹൈക്കോടതിയിൽ നിന്നും മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ മോചിപ്പിക്കരുത്. പ്രദേശത്ത് പോലീസ് സന്നാഹം തുടരാനും കോടതി നിർദേശിച്ചു.