പിറവം പള്ളി കേസ് പരിഗണിക്കുന്ന രണ്ടാമത്തെ ബഞ്ചും പിൻമാറി; ഇങ്ങനെ പോയാൽ കേസ് പരിഗണിക്കാൻ ജഡ്ജിമാർ ഇല്ലാത്ത അവസ്ഥ വരുമെന്ന് ജസ്റ്റിസ് ചിദംബരേഷ്

  • 18
    Shares

പിറവം പള്ളി തർക്ക കേസ് പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതിയിലെ രണ്ടാമത്തെ ബഞ്ചും പിൻമാറി. ജസ്റ്റിസ് ചിദംബരേഷ്, ജസ്റ്റിസ് നാരായണ പിഷാരടി എന്നിവരുൾപ്പെട്ട ബഞ്ചാണ് പിൻമാറിയത്. കേസ് പരിഗണിക്കുന്ന സമയത്ത് യാക്കോബായ വിഭാഗത്തിന്റെ അഭിഭാഷകൻ ജസ്റ്റിസ് ചിദംബരേഷ് പള്ളിയുമായി ബന്ധപ്പെട്ട മറ്റ് കേസുകളിൽ കോടതിയിൽ ഹാജരായിട്ടുണ്ടെന്നും ഇങ്ങനെയൊരാൾ വാദം കേൾക്കുന്നത് ഉചിതമല്ലെന്നും ചൂണ്ടിക്കാട്ടുകയായിരുന്നു

മറ്റ് ചില പരാതികൾ കൂടി ഉയർന്നുവന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയത്. ഇങ്ങനെ പോയാൽ കേസ് പരിഗണിക്കാൻ ജഡ്ജിമാർ ഇല്ലാത്ത അവസ്ഥ തന്നെ വരുമെന്ന് ജസ്റ്റിസ് ചിദംബരേഷ് പറയുകയും ചെയ്തു. ഡിസംബർ 11ന് കേസ് പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് പി ആർ രാമചന്ദ്രമേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രനും അടങ്ങിയ ബഞ്ചും പിൻമാറിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *