പിറവം പള്ളി ജില്ലാ കലക്ടർ ഏറ്റെടുത്തു, താക്കോൽ നാളെ ഹൈക്കോടതിക്ക് കൈമാറും; പ്രതിഷേധം തുടരുന്നു

പിറവം പള്ളിയിലെ സംഘർഷാവസ്ഥക്കിടെ പള്ളി ജില്ലാ കലക്ടർ ഏറ്റെടുത്തു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. പള്ളിയുടെ താക്കോൽ നാളെ ഹൈക്കോടതിക്ക് കൈമാറും. പള്ളിയിൽ നിന്ന് എല്ലാവരെയും ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിരുന്നു.

സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യാക്കോബായ വിഭാഗം കലക്ടറുമായി ചർച്ച നടത്തിയിരുന്നു. ഇതിൽ അറസ്റ്റ് വരിച്ച് സമാധാനപരമായി സംഘർഷാവസ്ഥക്ക് പരിഹാരമുണ്ടാക്കാൻ ധാരണയാകുകയായിരുന്നു. മെത്രാൻമാരും പുരോഹിതരുമടക്കമുള്ളവരാണ് അറസ്റ്റ് വരിച്ചത്.

പള്ളിയിൽ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിഭാഗക്കാരെ നീക്കം ചെയ്യാനായി പോലീസ് ബലമായി പള്ളിയിൽ പ്രവേശിക്കുകയായിരുന്നു. പ്രധാന ഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് പോലീസ് അകത്തു കയറിയത്. കാര്യങ്ങൾ വലിയ സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് കലക്ടർ മെത്രാൻമാരുമായി ചർച്ച നടത്തിയത്.

നിലവിൽ പള്ളിക്കുള്ളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പള്ളിക്ക് പുറത്ത് സംഘർഷം തുടരുകയാണ്. ഇനി ഹൈക്കോടതി നിർദേശപ്രകാരമാകും ഓർത്തഡോക്‌സ് വിഭാഗം പള്ളിക്ക് ഉള്ളിൽ കടന്ന് പ്രാർഥനകൾ നടത്തുക.  കേസ് നാളെ ഹൈക്കോടതി പരിഗണിക്കുംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *