പിറവം പള്ളിയിൽ സംഘർഷം: വിധി നടപ്പാക്കാനെത്തിയ പോലീസിനെ തടഞ്ഞു; വിശ്വാസികൾ ആത്മഹത്യാ ഭീഷണി മുഴക്കുന്നു
പള്ളി തർക്കത്തെ തുടർന്ന് പിറവത്ത് സംഘർഷം. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വിശ്വാസികൾ പള്ളിക്ക് അകത്തു കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. യാക്കോബിറ്റ് വിഭാഗം വിശ്വാസികളാണ് ആത്മഹത്യാ ഭീഷണിയുമായി നിൽക്കുന്നത്. പോലീസ് അകത്തുകയറിയാൽ ആത്മഹത്യ ചെയ്യുമെന്നാണ് ഇവരുടെ ഭീഷണി
പള്ളിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കാനാണ് പോലീസ് സ്ഥലത്തെത്തിയത്. പള്ളിയുടെ ഉടമസ്ഥാവകാശം ഓർത്തഡോക്സ് വിഭാഗത്തിന് വിട്ടുകൊടുക്കണമെന്നായിരുന്നു സുപ്രീം കോടതി വിധി. എന്നാൽ പോലീസ് വിധി നടപ്പാക്കാൻ എത്തിയതോടെ വിശ്വാസികളെന്ന് പറയുന്ന ചിലർ പള്ളിയുടെ മിനാരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു