പീയുഷ് ഗോയലിന്റെ പ്രസ്താവന വിടുവായത്തം; കേന്ദ്രമന്ത്രിയായത് കൊണ്ട് എന്തും വിളിച്ചുപറയരുത്

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രിയായത് കൊണ്ട് എന്തും വിളിച്ചുപറയാമെന്ന് കരുതരുത്. പദ്ധതി ഉപേക്ഷിച്ചില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞതു കൊണ്ട് മാത്രമായില്ല, പ്രാവർത്തികമാക്കേണ്ടേ എന്നും മുഖ്യമന്ത്രി ചോദിച്ചു

റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും സ്ഥലമേറ്റെടുപ്പിലും സർക്കാർ വിമുഖത കാണിക്കുകയാണെന്നായിരുന്നു ഗോയലിന്റെ ആരോപണം. കേന്ദ്രമന്ത്രിയുടെ തെറ്റിദ്ധാരണ മാറ്റാൻ ശ്രമിച്ചിട്ടുണ്ട്. ഇനിയും തെറ്റിദ്ധാരണ ആവർത്തിക്കുകയാണെങ്കിൽ അത് മനപ്പൂർവമാണെന്ന് പറയേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആകാശത്ത് കൂടി ട്രെയിൻ ഓടിക്കാൻ കഴിയില്ലെന്ന ഗോയലിന്റെ പ്രസ്താവന വിടുവായത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനെ കാണാൻ അനുമതി ചോദിച്ചുവെന്നും എന്നാൽ സമയം അനുവദിച്ചില്ലെന്നുമുള്ള വാർത്ത അടിസ്ഥാന…

Posted by Pinarayi Vijayan on 2018 m. Birželis 23 d., Šeštadienis

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *