ന്നെുകിൽ പശുവിനെ കറക്കുക, അല്ലെങ്കിൽ യുദ്ധം ചെയ്യുക; പി ജെ ജോസഫിനോട് പി സി ജോർജ്

  • 24
    Shares

കേരളാ കോൺഗ്രസിലെ സ്ഥാനാർഥി വിഷയങ്ങളിൽ പി ജെ ജോസഫിന് പിന്തുണയുമായി പി സി ജോർജ്. പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റ് സീറ്റ് ചോദിച്ചിട്ടും കൊടുക്കാതെയാണ് സ്ഥിരം തോൽക്കുന്ന ആളെ പിടിച്ച് സ്ഥാനാർഥിയാക്കിയിരിക്കുന്നതെന്ന് ജോർജ് പറഞ്ഞു. പി ജെ ജോസഫിന് ചെയ്യാൻ രണ്ട് കാര്യങ്ങളുണ്ട്. രാഷ്ട്രീയം നിർത്തി പശുക്കറവയും കൃഷിയുമായി പോകാം, അല്ലെങ്കിൽ ഈ അനീതിക്കെതിരെ യുദ്ധം ചെയ്യാമെന്നും പി സി ജോർജ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവനുമായി ജോസ് കെ മാണിക്ക് രഹസ്യ കച്ചവടമുണ്ടായിരുന്നു. അതിലൂടെ ജോസ് കെ മാണിക്ക് ലാഭം കിട്ടിയിട്ടുമുണ്ട്. ആ ലാഭത്തിന് പ്രത്യുപകാരം ചെയ്യുക എന്ന നിലയിൽ തന്നെയാണ് സ്ഥിരം തോൽവിക്കാരനായ തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയാക്കിയതെന്നും പി സി ജോർജ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *