പികെ ബഷീറിന്റെ കൊലവിളി പ്രസംഗം; കേസ് പിൻവലിച്ച നടപടി സുപ്രീം കോടതി റദ്ദാക്കി

  • 4
    Shares

കൊലവിളി പ്രസംഗത്തിൽ ഏറനാട് എംഎൽഎ പി കെ ബഷീറിനെതിരായ കേസ് പിൻവലിച്ച യുഡിഎഫ് സർക്കാരിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. കേസ് നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. 2008ലാണ് മുസ്ലിം ലീഗ് എംഎൽഎയായ പി കെ ബഷീർ കൊലവിളി പ്രസംഗം നടത്തിയത്.

വി എസ് സർക്കാരാണ് പി കെ ബഷീറിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് വന്ന ഉമ്മൻ ചാണ്ടി സർക്കാർ കേസ് പിൻവലിക്കുകയായിരുന്നു. അയ്യൂബ് എന്നയാളാണ് കേസ് റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ സംസ്ഥാന സർക്കാരിന്റെ പോസ്‌റ്റോഫീസ് ആകേണ്ടയാളല്ലെന്നും കോടതി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *