മഞ്ചേശ്വരത്ത് മത്സരം ലീഗും ബിജെപിയും തമ്മിലാണെന്ന് കുഞ്ഞാലിക്കുട്ടി; സിപിഎം മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടി

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗും ബിജെപിയും തമ്മിലാണ് മത്സരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സിപിഎം മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ്. മുസ്ലിം ലീഗ് മണ്ഡലത്തിൽ ജയിക്കും. രണ്ടാം സ്ഥാനത്തിന് വേണ്ടി ബിജെപിയും സിപിഎമ്മും മത്സരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

ഏതുവിധേനയും മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് സിപിഎം. സി എച്ച് കുഞ്ഞമ്പുവിനെയാണ് മണ്ഡലത്തിൽ സ്ഥാനാർഥിയായി തീരുമാനിച്ചിരിക്കുന്നത്. 2006ൽ സി എച്ച് കുഞ്ഞമ്പു ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്.

അതേസമയം സ്ഥാനാർഥി നിർണയം മുസ്ലീം ലീഗിൽ ഇതുവരെ പൂർത്തിയായിട്ടില്ല. എം സി ഖമറുദ്ദീനെ മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. ഇതിനെതിരെ ലീഗ് അണികൾ ഇന്നലെ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *