മുത്തലാഖ് ചർച്ചയിൽ നിന്ന് മുങ്ങി കല്യാണത്തിന് പോയ കുഞ്ഞാലിക്കുട്ടിയിൽ നിന്ന് ലീഗ് വിശദീകരണം തേടി

  • 10
    Shares

ലോക്‌സഭയിൽ നടന്ന മുത്തലാഖ് ചർച്ചയിൽ പങ്കെടുക്കാതെ പ്രവാസിയുടെ മകളുടെ കല്യാണത്തിന് പോയ പി കെ കുഞ്ഞാലിക്കുട്ടിയിൽ നിന്ന് മുസ്ലിം ലീഗ് വിശദീകരണം തേടി. ചർച്ചയിൽ നിന്ന് വിട്ടു നിന്നതിൽ കാരണം വ്യക്തമാക്കണമെന്ന് പാണക്കാട് ഹൈദരലി തങ്ങൾ വിശദീകരണം തേടി.

ഫാസിസത്തെ പ്രതിരോധിക്കാനെന്ന തരത്തിൽ അണികൾ വരെ വലിയ വായിൽ അവകാശപ്പെട്ട് ലോക്‌സഭയിലേക്ക് അയച്ച പി കെ കുഞ്ഞാലിക്കുട്ടി നിർണായക സമയങ്ങളിൽ സഭയിൽ പങ്കെടുക്കാതെ മുങ്ങുന്നത് ഇത് രണ്ടാം തവണയാണ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിമാനം വൈകിയെന്ന കാരണം പറഞ്ഞും അദ്ദേഹം പങ്കെടുത്തിരുന്നില്ല. അണികളിൽ തന്നെ രോഷം വർധിച്ച സാഹചര്യത്തിലാണ് ലീഗ് നേതൃത്വം വിശദീകരണം തേടിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *