അസുഖമുണ്ടെങ്കിൽ ചികിത്സിക്കണം, അല്ലാതെ പരോൾ നൽകുകയല്ല വേണ്ടത്; കുഞ്ഞനന്തന്റെ തുടർ പരോളുകളിൽ സ്വരം കടുപ്പിച്ച് ഹൈക്കോടതി

Loading...
  • 56
    Shares

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സിപിഎം നേതാവ് പി കെ കുഞ്ഞനന്തന് നിരന്തരം പരോൾ അനുവദിക്കുന്ന സർക്കാർ നടപടിയെ വിമർശിച്ച് ഹൈക്കോടതി. അസുഖമുണ്ടെങ്കിൽ ചികിത്സിക്കുകയാണ് വേണ്ടത്, അല്ലാതെ നിരന്തരം പരോൾ നൽകുകയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി

തടവുകാരന് ചികിത്സ നൽകേണ്ടത് സർക്കാരാണ്. ചികിത്സക്കെന്ന് പറഞ്ഞ് പരോൾ വാങ്ങി കുഞ്ഞനന്തൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണെന്ന് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ കോടതിയിൽ പറഞ്ഞു. തുടർച്ചയായി പരോൾ നൽകുന്നതിൽ രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകാൻ കോടതി സർക്കാരിനോട് നിർദേശിച്ചു

അടിയന്തര ഘട്ടത്തിലാണ് പരോൾ അനുവദിച്ചത് എന്നായിരുന്നു സർക്കാർ വാദിച്ചത്. ഇത് കോടതി തള്ളിക്കളഞ്ഞു. വിഷയത്തിൽ കുഞ്ഞനന്തനും കോടതി നോട്ടീസ് അയച്ചു. ഈ സർക്കാർ വന്നതിന് ശേഷം 15 തവണയായി 193 ദിവസമാണ് കുഞ്ഞനനന്തന് പരോൾ അനുവദിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *