പി കെ ശശിക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനം സിപിഎം മാറ്റിവെച്ചു

  • 6
    Shares

ലൈംഗിക പീഡനാരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ നടപടി എടുക്കാനുള്ള തീരുമാനം സിപിഎം മാറ്റിവെച്ചു. ഈ മാസം 26ലേക്കാണ് തീരുമാനമെടുക്കുന്നത് മാറ്റിവെച്ചത്. നിലവിൽ പി കെ ശശി നയിക്കുന്ന ജാഥ നടക്കുന്നുണ്ട്. ജാഥ നടക്കുമ്പോൾ ജാഥാ ക്യാപ്റ്റനെതിരെ നടപടി എടുക്കേണ്ടതില്ലെന്ന വിലയിരുത്തലിലാണ് തീരുമാനം മാറ്റി വെച്ചിരിക്കുന്നത്

എംഎൽഎക്കെതിരെ നടപടിയുണ്ടാകുമെന്ന് തന്നെയാണ് സിപിഎം വൃത്തങ്ങൾ നൽകുന്ന സൂചന. തീരുമാനം മാറ്റിവെക്കുക മാത്രമാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. ഡിവൈഎഫ്‌ഐ പാലാക്കാട് ജില്ലാ വനിതാ നേതാവ് നൽകിയ പരാതിയിലാണ് ശശിക്കെതിരെ നടപടിയൊരുങ്ങുന്നത്. പി കെ ശ്രീമതി, എ കെ ബാലൻ കമ്മീഷനാണ് പരാതിയിൽ തെളിവെടുത്തത്. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടാകുക

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *