പികെ ശശിക്കെതിരെ യുവമോർച്ചക്കാരുടെ പ്രതിഷേധം; മാധ്യമങ്ങൾ വേട്ടയാടുന്നുവെന്ന് എംഎൽഎ

  • 9
    Shares

ലൈംഗിക പീഡനാരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ പാലക്കാട് യുവമോർച്ച പ്രതിഷേധം. ചെർപ്പുളശ്ശേരിയിൽ ഏരിയാ കമ്മിറ്റി യോഗത്തിന് എത്തിയ എംഎൽഎക്ക് നേരെ യുവമോർച്ച കരിങ്കൊടി കാണിക്കുകയായിരുന്നു.

അതേസമയം തന്നെ മാധ്യമങ്ങൾ വേട്ടയാടുകയാണെന്ന് പി കെ ശശി പ്രതികരിച്ചു. പരാതി കൈകാര്യം ചെയ്യാനുള്ള സംവിധാനം പാർട്ടിയിലുണ്ട്. അത് നേരിടാനുള്ള ആർജവം തനിക്കുണ്ട്. തെറ്റായ രീതിയിൽ പ്രവർത്തിച്ചിട്ടില്ല. പ്രവർത്തനത്തിൽ തെറ്റുണ്ടെന്ന് പറഞ്ഞാൽ ഇരുകൈയും നീട്ടി സ്വീകരിക്കും.

മാധ്യമങ്ങൾ ഇത് ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കുറേ ദിവസമായി. പരാതി നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ അത് വെച്ച് വിചാരണ ചെയ്യ്. വെട്ടിലാക്കാനാണ് ശ്രമമെങ്കിൽ വീണുപോകില്ലെന്നും പി കെ ശശി പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *