പി കെ ശശിക്കെതിരായ നടപടി: സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് തീരുമാനമെടുക്കും

  • 6
    Shares

പി കെ ശശി എംഎൽഎക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് നടപടി തീരുമാനിക്കും. ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ പരാതി അന്വേഷിച്ച പികെ ശ്രീമതി, എ കെ ബാലൻ എന്നിവരുടെ റിപ്പോർട്ട് ചർച്ച ചെയ്യും.

ശശിക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഇന്ന് തീരുമാനിക്കും. നാളെ ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഈ തീരുമാനം അറിയിക്കും. സംസ്ഥാന കമ്മിറ്റിയാണ് ഇതിൽ അന്തിമ തീരുമാനം എടുക്കുക. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള ശുപാർശകളാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതെന്ന് അറിയുന്നു.

അതേസമയം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് സാധ്യതയെന്നും പറഞ്ഞു കേൾക്കുന്നുണ്ട്. നിലവിൽ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് പി കെ ശശി. പാർട്ടിയിൽ നിന്ന് പുറത്താക്കുകയാണെങ്കിൽ ശശിക്ക് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതായും വരും.

Leave a Reply

Your email address will not be published. Required fields are marked *