പി കെ ശശിക്കെതിരെ സിപിഎം എടുത്ത നടപടി മാതൃകാപരമെന്ന് കാനം രാജേന്ദ്രൻ
പി കെ ശശിക്കെതിരെ സിപിഎം എടുത്ത നടപടി മാതൃകാപരമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പല പാർട്ടികളിലും സമാനമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.. എന്നാൽ സിപിഎം സ്വീകരിച്ചതുപോലുള്ള നടപടികൾ ആരും എടുത്തതായി അറിയില്ലെന്നും കാനം പറഞ്ഞു.
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയിലാണ് പി കെ ശശിക്കെതിരെ സംസ്ഥാന കമ്മിറ്റി നടപടിയെടുത്തത്. ആറ് മാസത്തേക്ക് ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു.