പരസ്യപ്രസ്താവനകൾ പാടില്ലെന്ന് പി കെ ശശിയോട് സിപിഎം

  • 11
    Shares

ലൈംഗിക പീഡന ആരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പികെ ശശി പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് സിപിഎം. പ്രകോപനം ഒഴിവാക്കണമെന്നും പാർട്ടി ശശിക്ക് നിർദേശം നൽകി. ഇന്ന് രാവിലെ പി കെ ശശി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പാർട്ടിക്കുള്ളിലെ കാര്യം വിവരദോഷികളാണ് പുറത്തുപറയുന്നതെന്നായിരുന്നു പ്രതികരണം. ഇത് യെച്ചൂരിക്കെതിരെയാണെന്ന് വ്യാഖ്യാനങ്ങളുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി നിർദേശം

ആരോപണമുന്നയിച്ച പരാതിക്കാരിയിൽ നിന്ന് മൊഴിയെടുക്കുമെന്ന് പി കെ ശ്രീമതി അറിയിച്ചു. അന്വേഷണ കമ്മീഷൻ നടപടികൾ ഉടൻ പൂർത്തികരിക്കുമെന്നും ശ്രീമതി വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പൂർത്തികരിക്കുന്നത് വൈകരുതെന്ന് കമ്മീഷന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *