പികെ ശശിക്കെതിരെ നടപടിയുണ്ടാകും; ആരോപണവിധേയർക്ക് പൂമാലയിടില്ലെന്ന സിപിഎം

  • 10
    Shares

പികെ ശശിക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണങ്ങളിൽ നടപടിയുണ്ടാകുമെന്ന സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സിപിഎമ്മിന്റെ ഭരണഘടനക്കും അന്തസ്സിനും സദാചാരമൂല്യങ്ങൾക്കും അനുസൃതമായ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. എഴുന്നുള്ളിച്ച് ഘോഷയാത്ര നടത്തുകയും പൂമാലയർപ്പിക്കുകയും ചെയ്ത ബൂർഷ്വാ രാഷ്ട്രീപാർട്ടികളുടെ പാരമ്പര്യമല്ല സിപിഎമ്മിന്റേതെന്നും സെക്രട്ടറേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അപമാനിക്കൽ തുടങ്ങിയ പ്രശ്‌നങ്ങളിൽ സംസ്ഥാനത്തെ മറ്റൊരു പാർട്ടിയും സിപിഎം സ്വീകരിച്ചതു പോലെ കർശന നടപടി സ്വീകരിച്ചിട്ടില്ല. ഓഗസ്റ്റ് 14ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇരുപക്ഷത്തെയും കേട്ട ശേഷം ആദ്യം ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ തന്നെ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. അതിനാൽ സംസ്ഥാന സമിതി നടപടിയെടുത്തില്ലെന്നത് തെറ്റായ പ്രചാരണമാണ്

പികെ ശശിയെ എകെജി സെന്ററിൽ വിളിച്ചുവരുത്തി പരാതിയിൽ പറഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ വിശദീകരണം കേട്ടു. യുവതിയുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തണമെന്ന് യോഗം തീരുമാനിച്ചു. പികെ ശ്രീമതി, എകെ ബാലൻ എന്നിവരെ പരാതി അന്വേഷിക്കാൻ പാർട്ടി ചുമതലപ്പെടുത്തി. അവരുടെ റിപ്പോർട്ട് കിട്ടിയ ഉടനെ ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും സിപിഎം അറിയിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *