പി കെ ശശി എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ

  • 12
    Shares

ലൈംഗിക പീഡനാരോപണം നേരിടുന്ന പികെ ശശി എംഎൽഎ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ. എംഎൽഎ സ്ഥാനത്ത് തുടർന്നാൽ അത് കേരളാ പോലീസിന് സമ്മർദമുണ്ടാക്കും. അതിനാൽ പികെ ശശി എംഎൽഎ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നാണ് നിലപാടെന്ന് അവർ പറഞ്ഞു

പി കെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. പതിനഞ്ച് ദിവസത്തിനകം നടപടിയെടുത്ത് വിവരങ്ങൾ അറിയിക്കാൻ ഡിജിപിക്ക് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. പോലീസ് നടപടി വൈകുന്നത് ദൗർഭാഗ്യകരമാണെന്നും അവർ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *