പി കെ ശശിക്കെതിരായ നടപടി സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് തീരുമാനിക്കും

  • 5
    Shares

ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ ഉയർന്ന് ലൈംഗിക പീഡന പരാതിയിൽ എന്ത് നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് തീരുമാനിക്കും. ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഉന്നയിച്ച പരാതിയിൽ കഴമ്പുള്ളതായി പികെ ശ്രീമതി-എകെ ബാലൻ കമ്മീഷൻ കണ്ടെത്തിയിരുന്നു.

ശശിക്കെതിരായ നടപടി വൈകുന്നതിൽ പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നതിനിടെയാണ് ഇന്ന് നടപടി വരുന്നത്. പികെ ശശി നയിക്കുന്ന ജാഥ നടക്കുന്നതിനാലാണ് വെള്ളിയാഴ്ച ചേർന്ന സംസ്ഥാന കമ്മിറ്റി നടപടി എടുക്കാതെ പിരിഞ്ഞത്. നടപടി എടുക്കുന്നത് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ജാഥ ഇന്നലെ സമാപിച്ചിരുന്നു

നിലവിൽ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ് പികെ ശശി. പാർട്ടിയിൽ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള കടുത്ത നടപടികൾ ശശിക്കെതിരെ ഉണ്ടാകാൻ സാധ്യത കുറവാണ്. കീഴ്ഘടകങ്ങളിലേക്ക് തരം താഴ്ത്താനാണ് സാധ്യത കൂടുതലും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *