പികെ ശശി എംഎൽഎക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതി
ഷൊർണൂർ എംഎൽഎയും സിപിഎം നേതാവുമായ പികെ ശശി ലൈംഗികമായി പീഡിപ്പിച്ചതായി ചൂണ്ടിക്കാട്ടി ഡിവൈഎഫ്ഐ വനിതാ നേതാവ് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നൽകിയത്. അന്വേഷിച്ച് നടപടിയെടുക്കാൻ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകി
രണ്ടാഴ്ച മുമ്പാണ് യുവതി ബൃന്ദാ കാരാട്ടിന് പരാതി നൽകിയത്. ബൃന്ദാ കാരാട്ടിനെ കൂടാതെ സംസ്ഥാന നേതാക്കൾക്കും പരാതി നൽകിയിട്ടുണ്ട്. തനിക്ക് ലഭിച്ച പരാതി ബൃന്ദ അവൈലബിൾ പോളിറ്റ് ബ്യൂറോയിൽ അറിയിക്കുകയും അന്വേഷിച്ച് നടപടിയെടുക്കാൻ കേന്ദ്രനേതൃത്വം നിർദേശം നൽകുകയുമായിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നാണ് നിർദേശം. സമിതിയിൽ ഒരു വനിതാ അംഗത്തെ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. ഇന്ന് ചേരുന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗം വിഷയം ചർച്ച ചെയ്യും.