പികെ ശശിക്കെതിരെ പോലീസ് അന്വേഷണം വേണം; ഹൈക്കോടതിയിൽ ഹർജി

  • 9
    Shares

ലൈംഗിക പീഡനാരോപണത്തിൽ വിധേയനായ ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ പോലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. പാലക്കാട് സ്വദേശി ടി എസ് കൃഷ്ണകുമാറാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്

തൊഴിലിടങ്ങളിലെ പീഡനങ്ങളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമത്തിന്റെ പരിധിയിൽ വരുന്ന പരാതിയിൽ നടപടി വേണമെന്നാണ് ആവശ്യം. പി കെ ശശിക്കെതിരെ സിപിഎം നേരത്തെ നടപടി എടുത്തിരുന്നു. ആറ് മാസത്തേക്ക് ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ശശിക്കെതിരെ ആരോപണം ഉന്നയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *