പികെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി; പ്രതികരിക്കാനില്ലെന്ന് കെ കെ ശൈലജ

Loading...
  • 12
    Shares

ഷൊർണാർ എംഎൽഎ പികെ ശശിക്കെതിരായ ലൈംഗിക പീഡാനാരോപണത്തിൽ പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. എന്തുപറഞ്ഞാലും വിവാദമാകുമെന്നും പക്ഷം പിടിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.

ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് എംഎൽഎക്കെതിരെ പാർട്ടിക്ക് പരാതി നൽകിയിരിക്കുന്നത്. പരാതി അന്വേഷിക്കാൻ സിപിഎം അന്വേഷണ കമ്മീഷനെ വെച്ചിരുന്നു. അതേസമയം പരാതി പോലീസിന് കൈമാറാതെ സംസ്ഥാന നേതൃത്വം ഒളിച്ചുകളിക്കുകയാണ്. ഇന്നലെ ശശിക്കെതിരെ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി

നേരത്തെ സംസ്ഥാന വനിതാ കമ്മീഷൻ ആരോപണത്തിൽ കേസെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പാർട്ടിക്കാണ് യുവതി പരാതി നൽകിയതെന്നും കമ്മീഷന് മുന്നിൽ പരാതി എത്തിയിട്ടില്ലെന്നുമാണ് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ പറഞ്ഞത്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *