അച്ഛൻ കരുതി വെച്ചതിൽ നിന്നും ഒരേക്കർ സ്ഥലം ദുരിതാശ്വാസത്തിന്; അത്ഭുതപ്പെടുത്തി പ്ലസ് വൺ വിദ്യാർഥിനി
അച്ഛൻ തനിക്കും കുഞ്ഞനുജനുമായി നൽകിയ ഒരേക്കർ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതായി പ്ലസ് വൺ വിദ്യാർഥിനി. പയ്യന്നൂർ കണ്ടങ്കാളി ഷേണായി സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി സ്വാഹ വി എസാണ് സമാനതകളില്ലാത്ത സംഭവനയുമായി നാടിനെ അത്ഭുതപ്പെടുത്തുന്നത്. കൃഷിക്കാരനായ അച്ഛന്റെ അനുവാദം തങ്ങൾ വാങ്ങിയെന്നും ഇനി ഞങ്ങൾ എന്താണ് വേണ്ടതെന്നും സ്വാഹ ചോദിക്കുന്നു