തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം, നോട്ടുനിരോധനം, സോഷ്യൽ മീഡിയ പേടിച്ച നിമിഷങ്ങൾ; ഒടുവിൽ മോദി ജിയുടെ പ്രഖ്യാപനം വന്നു

  • 24
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യാൻ പോകുന്നതായി ഇന്ന് രാവിലെ 11 മണിക്ക് ശേഷമാണ് അറിയിപ്പ് വന്നത്. കേട്ടപാടെ ആളുകൾക്ക് ഉത്കണ്ഠയും വർധിച്ചു. പ്രധാനമന്ത്രി മുമ്പൊരിക്കൽ രാജ്യത്തെ അഭിസംബോധന ചെയ്തതിന്റെ കേട് പലർക്കും ഓർമ വന്നു. 2016 നവംബർ 8ന് രാത്രി എട്ട് മണിക്ക് നടത്തിയ അഭിസംബോധനയിൽ ആയിരുന്നു നോട്ടുനിരോധനം പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി രാജ്യത്തോട് എന്ത് പറയുമെന്ന ചർച്ചയിലായിരുന്നു സോഷ്യൽ മീഡിയ. ഇനിയിപ്പോ 2000ന്റെ നോട്ട് കൂടി നിരോധിച്ച് കളയുമോയെന്ന ചോദ്യമുയർന്നു. ഇനി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള പ്രഖ്യാപനമാകുമോയെന്ന സംശയവും ചിലർ പങ്കുവെച്ചു. അതേസമയം സുരക്ഷാപരമായ കാര്യങ്ങളാകും പ്രധാനമന്ത്രി പ്രഖ്യാപിക്കുകയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതിനിടയിലും സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറഞ്ഞു. ചിലരാകട്ടെ വസ്ത്രം മാറി ബാങ്കിൽ പോയി ക്യൂ നിൽക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് പറഞ്ഞു. ലോക്‌സഭാ ഫലം പ്രഖ്യാപിക്കാനുള്ള പോക്കായിരിക്കുമെന്ന് കാശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റിൽ പരിഹസിച്ചു. ആകെ ആകാംക്ഷഭരിതമായ നിമിഷങ്ങൾക്കൊടുവിൽ മോദി ജി ടെലിവിഷന് മുന്നിലെത്തി പ്രഖ്യാപനം നടത്തി. ഇന്ത്യ ബഹിരാകാശത്തെ വൻ ശക്തിയായി മാറിയിരിക്കുന്നുNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *