അൽഫോൻസ് കണ്ണന്താനം സർവകക്ഷി സംഘത്തിലില്ല; പ്രധാനമന്ത്രി അതൃപ്തി അറിയിച്ചു
കൂടിക്കാഴ്ചക്കെത്തിയപ്പോൾ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ സർവകക്ഷി സംഘത്തിൽ ഉൾപ്പെടുത്താത്തതിൽ പ്രധാനമന്ത്രിക്ക് അതൃപ്തി. ഇക്കാര്യം അദ്ദേഹം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും വിവിധ കക്ഷി നേതാക്കളുമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്
കൂടിക്കാഴ്ച നിരാശജനകമായിരുന്നുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. റേഷൻ വിഹിതം, കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയങ്ങളിൽ നിരാശപ്പെടുത്തുന്ന പ്രതികരണമാണ് പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. ചിലത് അപ്പാടെ തള്ളുകയും ചെയ്തു. ഏഴ് ആവശ്യങ്ങളാണ് കൂടിക്കാഴ്ചയിൽ സർവകക്ഷി സംഘം ഉന്നയിച്ചത്
സംസ്ഥാനത്തെ പ്രധാനപ്പെട്ട ജനകീയ-വികസനവിഷങ്ങള് ചര്‍ച്ച ചെയ്യാന്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച…
Posted by Pinarayi Vijayan on 2018 m. Liepa 19 d., Ketvirtadienis