കലേഷിന്റെ കവിത മോഷ്ടിച്ച സംഭവം: ദീപാ നിശാന്തിനോട് വിശദീകരണം ചോദിക്കുമെന്ന് എകെപിസിടിഎ

  • 9
    Shares

കവിതാ മോഷണ വിവാദത്തിൽ അധ്യാപിക ദീപാ നിശാന്തിൽ നിന്ന് വിശദീകരണം തേടുമെന്ന് അധ്യാപക സംഘടനയായ എകെപിസിടിഎ. അടുത്ത യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ആരും സംഘടനക്ക് അതീതരല്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി

എ കെ പി സി ടി എ മാഗസനിലാണ് കലേഷിന്റെ കവിത മോഷ്ടിച്ച് ദീപാ നിശാന്തിന്റെ പേരിൽ പ്രസിദ്ധീകരിച്ചത്. മോഷണം ശ്രദ്ധയിൽപ്പെട്ട കലേഷ് ഇത് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് വലിയ വിവാദമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. കവിത ശ്രീചിത്രൻ ദീപാ നിശാന്തിന് നൽകുകയും ദീപാ നിശാന്ത് അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തി തന്റെ പേരിൽ പ്രസിദ്ധീകരിക്കാൻ നൽകുകയുമായിരുന്നു. സംഭവത്തിൽ ദീപയും ശ്രീചിത്രനും കവിതയുടെ യഥാർഥ രചയിതാവായ കലേഷിനോട് മാപ്പ് പറഞ്ഞിരുന്നു.

ദീപ നിശാന്ത് വാട്‌സാപ്പ് വഴിയാണ് കവിത അയച്ചുതന്നതെന്നും പ്രസിദ്ധീകരിക്കാമോയെന്ന് ചോദിച്ചതായും മാഗസിൻ എഡിറ്റോറിയൽ അംഗം എംആർ രാജേഷ് നേരത്തെ അറിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *