കവിതാ മോഷണം: ദീപാ നിശാന്തിനെ ഫൈൻ ആർട്‌സ് ഉപദേശക പദവിയിൽ നിന്ന് നീക്കണമെന്ന് അധ്യാപക സംഘടന

  • 21
    Shares

യുവ കവി കലേഷിന്റെ കവിത മോഷ്ടിച്ച് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച അധ്യാപിക ദീപാ നിശാന്തിനെ ഫൈൻ ആർട്‌സ് ഉപദേശക സമിതിയിൽ നിന്ന് നീക്കണമെന്ന് അധ്യാപക സംഘടനയായ എകെപിസിടിഎ ആവശ്യപ്പെട്ടു. ദീപാ നിശാന്തിൽ നിന്ന് വിശദീകരണം തേടാൻ കൊച്ചിൻ ദേവസ്വം ബോർഡിനോടും സംഘടന ആവശ്യപ്പെട്ടു

തൃശ്ശൂർ കേരളാ വർമ കോളജിലെ അധ്യാപികയാണ് ദീപാ നിശാന്ത്. സംഘടനക്ക് ആരും അതീതരല്ലെന്ന് ഭാരവാഹികൾ പറഞ്ഞു. കവിതാ മോഷണത്തിൽ തുടക്കത്തിൽ ദീപാ നിശാന്ത് കൃത്യമായ വിവരം നൽകാത്തതും സംഘടനക്കുള്ളിൽ വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ഒരു അധ്യാപിക തന്നെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ച സംഭവം അധ്യാപക സമൂഹത്തിനാകെ തന്നെ അവമതിപ്പുണ്ടാക്കിയെന്നാണ് സംഘടന വിലയിരുത്തുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *