നിറത്തെ ചൊല്ലി പരിഹാസം: യുവതി സദ്യയിൽ വിഷം കലർത്തി; 5 പേർ മരിച്ചു, 122 പേർ ചികിത്സയിൽ

Loading...
  • 16
    Shares

കറുത്ത നിറമായതിന്റെ പേരിൽ ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം പരിഹസിക്കുന്നതിൽ മനംനൊന്ത യുവതി ഭക്ഷണത്തിൽ വിഷം കലർത്തി. വിഷം ചേർന്ന ഭക്ഷണം കഴിച്ച അഞ്ച് പേർ മരിച്ചു. 120 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിലാണ് ഭക്ഷണത്തിൽ യുവതി വിഷം കലർത്തിയത്. മഹാരാഷ്ട്രയിലാണ് സംഭവം

മരിച്ച 5 പേരിൽ നാല് പേർ കുട്ടികളാണ്. ഭക്ഷണം കഴിച്ചവർക്ക് കടുത്ത വയറുവേദനവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഭക്ഷണം വിദഗ്ധ പരിശോധനക്ക് അയക്കുകയും ഇതിൽ വലിയ തോതിൽ കീടനാശിനി അടങ്ങിയതായും കണ്ടെത്തുകയായിരുന്നു

പോലീസ് നടത്തിയ അന്വേഷണത്തിലാണ് 28കാരിയായ യുവതി പിടിയിലായത്. കൂടുതൽ ചോദ്യം ചെയ്തതോടെ ഇവർ കുറ്റം സമ്മതിച്ചു. രണ്ട് വർഷം മുമ്പാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. നിറത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടുകാരും ബന്ധുക്കളും നിരന്തരം പരിഹസിക്കുമായിരുന്നു. ഇതിന്റെ വിരോധമാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് യുവതി മൊഴി നൽകി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *