നിരോധനാജ്ഞ ലംഘിച്ച യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കുമെന്ന് പോലീസ്
നിരോധനാജ്ഞ ലംഘിച്ച യുഡിഎഫ് നേതാക്കൾക്കെതിരെ കേസെടുക്കും. രമേശ് ചെന്നിത്തല, എം കെ മുനീർ, ബെന്നി ബഹന്നാൻ, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കൾക്കെതിരെയാണ് കേസെടുക്കുക. സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കും.
രാവിലെ നിലയ്ക്കലിലെത്തിയ യുഡിഎഫ് സംഘം ഇവിടെ കുറച്ചുനേരം കുത്തിയിരുന്ന പ്രതിഷേധിക്കുകയും തുടർന്ന് പമ്പയിലേക്ക് പോകുകയുമായിരുന്നു. പമ്പയിൽ വെച്ച് ഇവർ പ്രതിഷേധം അവസാനിപ്പിക്കുകയും ചെയ്തു.