ദാസ്യപ്പണി: പോലീസിലെ ഉന്നതോദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ താക്കീത്

പോലീസിലെ ദാസ്യപ്പണിയുമായി ബന്ധപ്പെട്ട വിവാദത്തിൽ താക്കീതുമായി മുഖ്യമന്ത്രി. പോലീസ് ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് പോലീസ് തലപ്പത്തുള്ളവരുടെ ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമവാർത്തകളെ മുൻനിർത്തി രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കണം. ഉയർന്ന ജനാധിപത്യമൂല്യമുള്ള കേരളത്തിൽ പോലീസ് അതിനനുസരിച്ച് പ്രവർത്തിക്കണം. മേലുദ്യോഗസ്ഥർ ഇതിന് മേൽനോട്ടം വഹിക്കണം. വർക്ക് അറേഞ്ച്‌മെന്റ് അനന്തമായി നീളരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ഉന്നത ഉദ്യോഗസ്ഥർക്ക് കീഴിൽ അനാവശ്യമായി ഡ്യൂട്ടിക്ക് നിയമിച്ചവരെ തിരികെ വിളിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എഡിജിപി സുദേഷ്‌കുമാറിന്റെ മകൾ സ്‌നിഗ്ധ പോലീസ് ഡ്രൈവർ ഗവാസ്‌കറെ അതിക്രൂരമായി മർദിച്ച് പരുക്കേൽപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *