പത്തനംതിട്ടയിൽ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെ നാട്ടുകാർ പിടികൂടി

  • 11
    Shares

പത്തനംതിട്ടയിൽ മദ്യലഹരിയിൽ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. മലയാലപ്പുഴ പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും വാളകം സ്വദേശിയുമായ ഷിബു കുമാറിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്

മലയാലപ്പുഴ കിഴക്കുപുറത്തെ കടയിലുള്ള സ്ത്രീയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. സ്ത്രീ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി പോലീസുകാരനെ പിടിച്ചുവെക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയപ്പോഴാണ് കൈമാറിയത്. പരിശോധനയിൽ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് തെളിഞ്ഞു

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയത്. മദ്യത്തിന് അടിമയാണ് ഷിബു കുമാറെന്ന് പോലീസ് പറയുന്നു. മുമ്പും സമാന കേസുകളിൽ ഇയാൾ ഉൾപ്പെട്ടതായാണ് വിവരം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *