ബീഡി വാങ്ങിക്കൊടുത്തില്ല; കോടതിയിൽ ഹാജരാകാൻ വന്ന പ്രതി പോലീസുകാരനെ വിലങ്ങ് വെച്ച് മർദിച്ചു

ബീഡി വാങ്ങി നൽകാൻ വിസമ്മതിച്ച പോലീസുകാരനെ വിലങ്ങ് വെച്ച് മർദിച്ച് തടവുപുള്ളി. തിരുവനന്തപുരം വഞ്ചിയൂർ കോടതി പരിസരത്താണ് സംഭവം. വിലങ്ങ് കൊണ്ടു കഴുത്തിന് മർദനമേറ്റ എ ആർ ക്യാമ്പിലെ പോലീസുകാരൻ നന്ദകുമാർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്

പൂജപ്പുര സെൻട്രൽ ജയിലിലെ തടവുപുള്ളിയായിരുന്ന ഷിബുവിനെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കാനെത്തിയതായിരുന്നു നന്ദകുമാർ. തിരിച്ചു ജയിലിലേക്ക് പോകുമ്പോഴാണ് ബീഡി വാങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടത്. ഇത് സമ്മതിക്കാതിരുന്നതോടെയാണ് വിലങ്ങ് വെച്ച് മർദിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *