പോലീസുകാരൻ കുമാറിന്റെ ആത്മഹത്യ; ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
ജാതിവിവേചനത്തെ തുടർന്ന് പാലക്കാട് സായുധ സേനാ ക്യാമ്പിലെ പോലീസുകാരൻ കുമാർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഏഴ് പോലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എം റഫീക്ക്, ഹരിഗോവിന്ദൻ, മഹേഷ്, മുഹമ്മദ് ആസാദ്, എസ് ശ്രീജിത്ത്, കെ വൈശാഖ്, ജയേഷ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
കുമാറിന്റെ കുടുംബം ഉന്നയിച്ച പരാതികൾ പ്രത്യേക സംഘം അന്വേഷിക്കും. കുമാറിനെ നഗ്നനാക്കി മർദിച്ചു എന്നതടക്കമുള്ള പരാതികൾക്ക് പ്രാഥമിക അന്വേഷണത്തിൽ തെളിവ് ലഭിച്ചിട്ടില്ലെന്ന് എസ് പി പറഞ്ഞു. വിശദമായ അന്വേഷണത്തിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരു എന്നും ജില്ലാ പോലീസ് മേധാവി ജി ശിവവിക്രം പറഞ്ഞു.