പോലീസുകാരന്റെ ആത്മഹത്യ: വിശദമായ അന്വേഷണം വേണമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

കല്ലേക്കാട് എ ആർ ക്യാമ്പിലെ പോലീസുകാരൻ കുമാറിന്റെ ആത്മഹത്യക്ക് കാരണം ജാതിവിവേചനമാണെന്ന പരാതിയിൽ കൂടുതൽ അന്വേഷണം വേണമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. റിപ്പോർട്ടിൻമേൽ ഉടൻ നടപടിയെടുക്കുമെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പാലക്കാട് എസ് പിക്ക് തൃശ്ശൂർ റേഞ്ച് ഐജി ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്

മേലുദ്യോഗസ്ഥരുടെ ജാതിവിവേചനമാണ് ജീവനൊടുക്കാൻ കാരണമെന്ന് കുമാറിന്റെ ആത്മഹത്യാ കുറിപ്പിലും സൂചിപ്പിച്ചിരുന്നു. കുടുംബാംഗങ്ങളും സമാനമായ പരാതി ഉന്നയിച്ചിരുന്നു. കുമാറിന്റെ ആത്മഹത്യയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *