മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്നു; ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി

  • 10
    Shares

ഒളിഞ്ഞും തെളിഞ്ഞും ചിലർ മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ് കൂടുതലും. പക്ഷേ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മതനിരപേക്ഷത തകർക്കുന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു

കണ്ണൂരിൽ പോലീസ് പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മതനിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മുടേത്. ഭിന്നിപ്പിക്കാനുള്ള ശ്രമം നാടിന് ആപത്താണ്. ശക്തമായ നടപടി സ്വീകരിക്കാൻ മറ്റാരേക്കാളും ഉത്തരവാദിത്വം പോലീസിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു

അടുത്ത നാളുകളായി പോലീസിനെ ചേരിതിരിപ്പിക്കാനാകുമോ എന്ന് ചിലർ നോക്കുകയാണ്. പോലീസിനെ നിർവീര്യമാക്കാനുള്ള നടപടിയാണ്. പോലീസിന്റെ മതവും ജാതിയും പോലീസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *