മലപ്പുറത്തെ പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ്; രണ്ട് എസ് ഡി പി ഐ ക്രിമിനലുകൾ അറസ്റ്റിൽ

Loading...
  • 4
    Shares

മഹാഹാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസ് പരിശോധന. സത്യസരണിയിലും ഗ്രീൻവാലിയിലും ഒരേസമയത്താണ് പരിശോധന നടന്നത്. കാടാമ്പുഴ മലബാർ ഹൗസിലും റെയ്ഡ് നടക്കുകയാണ്. മഞ്ചേരി-മലപ്പുറം പോലീസ് സംയുക്തമായി രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്

തങ്ങളെ പോലീസ് വേട്ടയാടുകയാണെന്ന ഇരവാദം എസ് ഡി പി ഐ തീവ്രവാദികൾ ഉയർത്തുന്നതിനിടെയാണ് പി എഫ് ഐ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ് നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി എസ് ഡി പി ഐ-പിഎഫ്‌ഐ കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു

അതേസമയം അഭിമന്യുവിന്റെ കൊലപാതകത്തെ തുടർന്ന് ഒളിവിൽ പോയ 12 പേരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. ഇതിനായുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്. രണ്ട് എസ് ഡി പി ഐക്കാർ കൂടി കേസിൽ അറസ്റ്റിലായിട്ടുണ്ട്. നവാസ്, ജഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *