അഭിമന്യുവിന്റെ കൊലപാതകം: എസ് ഡി പി ഐ നേതാവ് നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ റെയ്ഡ്

  • 22
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീൻ എളമരത്തിന്റെ വീട്ടിൽ പോലീസ് റെയ്ഡ്. മലപ്പുറം വാഴക്കാടുള്ള വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. വാഴക്കാട് പോലീസും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.

പോപുലർ ഫ്രണ്ടിന്റെ കേന്ദ്രങ്ങളിൽ നടക്കുന്ന റെയ്ഡിന്റെ തുടർച്ചയായാണ് ഇതെന്ന് പോലീസ് അറിയിച്ചു. പരിശോധന പൂർത്തിയായതായാണ് വിവരം. അഭിമന്യുവിനെ കൊന്ന കേസിലെ മുഖ്യപ്രതികളായ എസ് ഡി പി ഐ ക്രിമിനലുകൾ ഒളിവിലായതിനാൽ റെയ്ഡിന് വലിയ പ്രാധാന്യമുണ്ട്.

കേസിൽ ഇതുവരെ 11 എസ് ഡി പി ഐക്കാരാണ് അറസ്റ്റിലായിട്ടുള്ളത്. അതേസമയം മുഖ്യപ്രതികൾ ഒളിവിൽ തന്നെ കഴിയുകയാണ്. ഇവരിൽ രണ്ട് പേർ രാജ്യം വിട്ടതായും പോലീസ് സംശയിക്കുന്നുണ്ട്. ഇന്നലെ രണ്ട് എസ് ഡി പി ഐക്കാരെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം സ്വദേശി അനൂപ്, തോപ്പുംപടി സ്വദേശി നിസാർ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.

കേസിലെ പ്രതികൾക്ക് മേൽ യുഎപിഎ ചുമത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിരുന്നു. മുഴുവൻ പ്രതികളെയും പിടികൂടിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമാകുവെന്നാണ് ബെഹ്‌റ വ്യക്തമാക്കിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *