രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷം ഫ്രാങ്കോയെ അറസ്റ്റ് ചെയ്‌തേക്കും

  • 4
    Shares

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോർട്ട്. രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റുണ്ടാകും. ഫ്രാങ്കോയ്‌ക്കെതിരെ ശക്തമായ തെളിവുകളും മൊഴികളും പോലീസിന് ലഭിച്ചിരുന്നു.

കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ പരിഹരിച്ചതായി പോലീസ് അറിയിച്ചു. കന്യാസ്ത്രീ പറഞ്ഞ ദിവസം കുറവിലങ്ങാട് മഠത്തിൽ ബിഷപിനെ എത്തിച്ചതായി ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്. ബിഷപിന്റെ ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവ പോലീസിന്റെ കൈവശമുണ്ട്. കന്യാസ്ത്രീയുടെ ഹാർഡ് ഡിസ്‌കും പോലീസിന്റെ പക്കലുണ്ട്. ഈ മാസം 19നാണ് ഫ്രാങ്കോയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *