വനിതാ പോലീസുകാരിയെ വെട്ടിയ ശേഷം തീ കൊളുത്തി കൊന്നത് ട്രാഫിക് പോലീസുദ്യോഗസ്ഥൻ

മാവേലിക്കരയിൽ വനിതാ പോലീസുകാരിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം വാൾ കൊണ്ട് വെട്ടുകയും പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലുകയും ചെയ്തത് ട്രാഫിക് പോലീസുദ്യോഗസ്ഥൻ. മാവേലിക്കര വള്ളിക്കുന്നത്ത് സ്‌റ്റേഷനിലെ സിപിഒ സൗമ്യ പുഷ്‌കരനാണ് കൊല്ലപ്പെട്ടത്. ആലുവ റൂറൽ ട്രാഫിക് പോലീസുദ്യോഗസ്ഥനായ അജാസ്(33) ആണ് സൗമ്യയെ കൊലപ്പെടുത്തിയത്. എറണാകുളം സ്വദേശിയാണ് ഇയാൾ

വള്ളികുന്നം സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് സ്‌കൂട്ടറിലേക്ക് വരികയായിരുന്നു സൗമ്യ. കാറിൽ പിന്തുടർന്ന അജാസ് വാഹനം സ്‌കൂട്ടറിൽ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അജാസിനെ കണ്ട് സൗമ്യ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ വടിവാൾ ഉപയോഗിച്ച് വെട്ടി വീഴ്ത്തി. തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ. ഭർത്താവ് വിദേശത്താണ്. കൊലപാതകത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവത്തിനിടെ അജാസിനും മാരകമായി പൊള്ളലേറ്റിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *