യുവതി പ്രവേശന വിധിയെ കുറിച്ചുള്ള ചോദ്യത്തിൽ പ്രതികരിക്കാതെ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ; മറുപടി പറയാൻ ഇപ്പോൾ സമയമില്ല

  • 30
    Shares

ശബരിമലയിലെ യുവതി പ്രവേശന വിധിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാതെ ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ. ശബരിമല സന്ദർശനത്തിനായി എത്തിയ മന്ത്രി നിലയ്ക്കലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. സുപ്രീം കോടതി വിധിയെ കുറിച്ച് സംസാരിക്കാൻ ഇപ്പോൾ സമയമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് സംബന്ധിച്ച് നിലയ്ക്കലിൽ പൊൻ രാധാകൃഷ്ണനും എസ് പി യതീഷ് ചന്ദ്രയും തമ്മിൽ തർക്കം നടന്നിരുന്നു. മന്ത്രിയ്ക്ക് സ്വന്തം വാഹനത്തിൽ പോകാമെന്നും ഒപ്പമുള്ളവർക്ക് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും പോലീസ് കാര്യകാരണ സഹിതം വിശദീകരിച്ചു. പക്ഷേ എല്ലാ ഭക്തരുടെയും സ്വകാര്യ വാഹനങ്ങൾ കൊണ്ടുപോകണമെന്ന വാശിയായിരുന്നു പൊൻ രാധാകൃഷ്ണന്

പ്രളയം കാരണം പമ്പയിലും പരിസര പ്രദേശങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടാകുന്നുണ്ടെന്നും സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്താൽ ട്രാഫിക് ജാം ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമായിരുന്നു എസ് പി പറഞ്ഞത്. എന്നാൽ ഇത് അംഗീകരിക്കാൻ മന്ത്രി തയ്യാറായില്ല. തുടർന്ന് മറ്റ് തീർഥാടകർ പോകുന്ന പോലെ താനും കെ എസ് ആർ ടി സി ബസിൽ പോകുകയാണെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *