കേന്ദ്രമന്ത്രിയുടെ വാഹനം തടഞ്ഞിട്ടില്ല, മാപ്പെഴുതി നൽകിയിട്ടുമില്ല: സത്യം വ്യക്തമാക്കി പോലീസ്

Loading...
  • 13
    Shares

കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റെ വാഹനം പമ്പയിൽ വെച്ച് തടഞ്ഞുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പോലീസ്. മന്ത്രിയുടെ വാഹനമല്ല പോലീസ് തടഞ്ഞത്. മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു വാഹനമാണ് സംശയത്തിന്റെ പുറത്ത് തടഞ്ഞത്. ഈ സമയം മന്ത്രിയെ തടഞ്ഞ വാഹനത്തിലുള്ളവർ വിളിച്ചുവരുത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

മന്ത്രിയുടെ വാഹനം ആദ്യമേ കടന്നുപോയിരുന്നു. ഇതിന് കുറച്ചു സമയത്തിന് ശേഷമാണ് മന്ത്രിയുടെ വാഹനവ്യൂഹത്തിലെ അവസാന വാഹനം കടന്നുവന്നത്. ഇതാണ് സംശയത്തെ തുടർന്ന് തടഞ്ഞത്. അതിലുണ്ടായിരുന്നവർ വിളിച്ചപ്പോൾ കടന്നുപോയ മന്ത്രി തിരിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറയുന്നു. ആദ്യ പോയ വാഹനത്തിലാണ് മന്ത്രി ഉണ്ടായിരുന്നത്. ഇതിന് പോലീസ് എസ്‌കോർട്ട് നൽകിയിരുന്നുവെന്നും കോട്ടയം എസ് പി ഹരിശങ്കർ പറഞ്ഞു

മന്ത്രിക്ക് മാപ്പ് എഴുതി നൽകിയെന്ന വാർത്തയും തെറ്റാണ്. കാര്യങ്ങൾ വിശദീകരിച്ച് എഴുതി നൽകുകയാണ് ചെയ്തത്. അല്ലാതെ മന്ത്രിക്ക് രേഖാമൂലം മാപ്പൊന്നും എഴുതി നൽകിയിട്ടില്ലെന്ന് എസ് പി ഹരിശങ്കർ വ്യക്തമാക്കി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *