എൽ ഡി എഫും, യുഡിഎഫും ഒന്നിച്ചു; പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഭരണം പിസിയുടെ ജനപക്ഷത്തിന് നഷ്ടമായി

പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഭരണം പി സി ജോർജിന്റെ ജനപക്ഷത്തിന് നഷ്ടപ്പെട്ടു. ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ യുഡിഎഫ് പിന്തുണച്ചതോടെയാണ് ഭരണം നഷ്ടപ്പെട്ടത്.

14 അംഗ ഭരണസമിതിയിൽ ജനപക്ഷം 6, ഇടതുമുന്നണി 5, കോൺഗ്രസ് 2, കേരളാ കോൺഗ്രസ് 1 എന്നിങ്ങനെയായിരുന്നു സീറ്റ് നില. വർഗീയ ശക്തികൾ അധികാരത്തിലിരിക്കുന്നത് തടയാനാണ് എൽ ഡി എഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്ന് യുഡിഎഫ് അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *