പോപുലർ ഫ്രണ്ട് ആർ എസ് എസിനെ അനുകരിക്കുന്ന ഭീകരസംഘടനയെന്ന് എം സ്വരാജ്

Loading...
  • 14
    Shares

ലക്ഷണമൊത്ത ഭീകരസംഘടനയാണ് പോപുലർ ഫ്രണ്ടെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്. ആർ എസ് എസിനെയാണ് പോപുലർ ഫ്രണ്ട് അനുകരിക്കുന്നത്. ആർ എസ് എസിനെ പോലെ ജാഗ്രതയോടെ കാണേണ്ട വിപത്താണ് പോപുലർ ഫ്രണ്ടെന്നും എം സ്വരാജ് ആരോപിച്ചു

വർഗീയ സംഘടനകൾ നാടിന്റെ യൗവനം നശപ്പിക്കുന്നു. ആശയസമരത്തിലൂടെ വേണം ഇവരെ ഇല്ലായ്മ ചെയ്യാൻ. ഇതിന്റെ ഭാഗമായി എസ് എഫ് ഐയും ഡിവൈഎഫ്‌ഐയും ചുവരെഴുത്ത് സമരം നടത്തും. അഭിമന്യു അവസാനമായി മഹാരാജാസ് കോളജിന്റെ ചുമരിൽ കുറിച്ച വർഗീയത തുലയട്ടെ എന്ന മുദ്രാവാക്യം 2200 കേന്ദ്രങ്ങളിലായി എഴുതും.

ഈ മാസം 12ന് സംസ്ഥാനവ്യാപകമായിട്ടാണ് ചുവരെഴുത്ത് സമരം തുടക്കം കുറിക്കുന്നത്. വർഗീയതക്കും കൊലപാതകത്തിനുമെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാനവ്യാപകമായി പ്രചാരണം നടത്തുമെന്ന് എം സ്വരാജും എ എൻ ഷംസീറും പറഞ്ഞു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *