അഭിമന്യുവിന്റെ കൊലപാതകം: പോപുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അറസ്റ്റിൽ

Loading...
  • 18
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപുലർ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസർ അറസ്റ്റിൽ. വ്യാഴാഴ്ച രാത്രി മുളന്തുരുത്തിയിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഇയാളുടെ വീട്ടിൽ പോലീസ് നടത്തിയ തിരച്ചിലിൽ ചില രേഖകൾ കണ്ടെത്തിയിരുന്നു. അറസ്റ്റ് ചെയ്ത നാസറിനെ മൂവാറ്റുപുഴയിലെ രഹസ്യകേന്ദ്രത്തിൽ വെച്ച് വെള്ളിയാഴ്ച പുലർച്ചെ വരെ പോലീസ് ചോദ്യം ചെയ്തു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നേരത്തെ അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നാസറിനെയും പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കൊച്ചിയിലെത്തിയ ഡിജിപി ഇതുസംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്

പോപുലർ സംസ്ഥാന ജനറൽ സെക്രട്ടറി, ട്രഷറർ പദവി വഹിച്ചയാളാണ് നാസർ. പോപുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള ദിനപത്രത്തിന്റെ നയരൂപവത്കരണ സമിതിയിലും അംഗമാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *