പോലീസിലെ പോസ്റ്റൽ വോട്ട് അട്ടിമറി; നടപടി ഇന്നുണ്ടാകുമെന്ന് ഡി ജി പി

Loading...

പോലീസുകാരുടെ പോസ്റ്റൽ വോട്ടിൽ അട്ടിമറി നടന്നുവെന്ന ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നൽകിയ നിർദേശത്തിൽ ഇന്ന് നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണത്തിനൊടുവിലാണ് ടിക്കാറാം മീണ നടപടിക്ക് നിർദേശം നൽകിയത്. പോലീസ് അസോസിയേഷന് ഇതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതായും ടിക്കാറാം മീണ പറഞ്ഞിരുന്നു

വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം പോലീസ് അസോസിയേഷന്റെ പങ്കിന്റെ വിശദാംശങ്ങളാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷ നേതാവുൾപ്പെടെ നൽകിയ പരാതികളിലും അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്.

പോസ്റ്റൽ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുൺ മോഹൻ, രതീഷ്, രാജേഷ് കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെ അന്വേഷണം നടത്തും. പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് പരാമർശം നടത്തിയ വൈശാഖിനെതിരെ ജനപ്രതാനിധ്യ നിയമം സെക്ഷൻ 136 ഡി, എഫ് ജി എന്നിവയും കേരളാ സർക്കാർ സർവന്റ്‌സ് കോണ്ടക്ട് റൂൾസ് പ്രകാരവും നടപടിയെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *