ബിജെപിയുടെ കോഴിക്കോട് സ്ഥാനാർഥി കോടതിയിൽ കീഴടങ്ങും; ജയിലിൽ കിടന്ന് മത്സരിക്കുമെന്ന് ശ്രീധരൻ പിള്ള
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ അക്രമപ്രവർത്തനങ്ങളിൽ പ്രതിയായ പ്രകാശ് ബാബു ഇന്ന് കോടതിയിൽ കീഴടങ്ങും. യുവമോർച്ച നേതാവായ ഇയാൾ കോഴിക്കോട് മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥിയാണ്.
ശബരിമല അക്രമങ്ങളുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ നാലിന് മുമ്പ് പത്രിക സമർപ്പിക്കണമെന്നിരിക്കെ കേസുകളിൽ ജാമ്യമെടുക്കാനാണ് പ്രകാശ് ബാബു കോടതിയിൽ കീഴടങ്ങുന്നത്.
ജയിലിൽ കിടന്നിട്ടാണെങ്കിലും പ്രകാശ് ബാബു തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. ആകെ എട്ട് കേസുകളാണ് പ്രകാശ് ബാബുവിനുള്ളത്. ഇതിൽ ജാമ്യം ലഭിക്കാതെ ഇയാൾക്ക് പത്രിക സമർപ്പിക്കാനാകില്ല.