അമ്പത് വർഷം ഇന്ത്യ ബിജെപി ഭരിക്കുമെന്ന് അമിത് ഷാ; അതുപറയാൻ അമിത് ഷായുടെ അച്ഛന്റെ വകയല്ല ഇന്ത്യയെന്ന് പ്രകാശ് രാജ്

  • 177
    Shares

അടുത്ത അമ്പത് വർഷത്തേക്ക് ഇന്ത്യ ബിജെപി ഭരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് പ്രകാശ് രാജ്. അമ്പത് വർഷം ഇന്ത്യയിൽ നിന്ന് തങ്ങളെ പുറത്താക്കാനാകില്ലെന്നാണ് അമിത് ഷാ പറയുന്നത്. ഇതുറപ്പിച്ച് പറയാൻ ഇന്ത്യ അമിത് ഷായുടെ അച്ഛന്റെ സ്വത്തല്ലെന്നും പ്രകാശ് രാജ് പറഞ്ഞു

2019ൽ തെരഞ്ഞെടുപ്പിൽ തോൽക്കുന്നത് പാനിപ്പത്ത് യുദ്ധത്തിൽ തോൽക്കുന്നത് പോലെയാകുമെന്നാണ് അമിത് ഷാ പറയുന്നത്. ഇന്ത്യയിൽ നടക്കുന്നത് പാനിപ്പത്ത് യുദ്ധമല്ല, ബിജെപിക്കാർ മറാത്തക്കാരുമല്ല, ഇന്ത്യയിലെ ജനങ്ങൾ അഫ്ഗാനികളുമല്ലന്ന് പ്രകാശ് രാജ് പറഞ്ഞു. 2019 പ്രതീക്ഷ നൽകുന്ന വർഷമാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു. കോഴിക്കോട് നടന്ന കേരളാ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *