ഡോ. പ്രസാദ് പന്ന്യനെ കാസർകോട് കേന്ദ്രസർവകലാശാലയിൽ തിരിച്ചെടുക്കണമെന്ന് ഹൈക്കോടതി; അഭിപ്രായ പ്രകടനം വിമർശനമായി കാണാനാകില്ല

  • 4
    Shares

കാസർകോട് കേന്ദ്രസർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി സ്ഥാനത്ത് നിന്ന് ഡോ. പ്രസാദ് പന്ന്യനെ സസ്‌പെൻഡ് ചെയ്ത നടപടി അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. ഡിപ്പാർട്ട്‌മെന്റ് തലവനായി പ്രസാദ് പന്ന്യനെ എത്രയും വേഗം തിരികെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു

സസ്‌പെൻഷൻ നടപടിക്കെതിരെ പ്രസാദ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് കോടതി ഇടപെടൽ. വൈസ് ചാൻസലർ, പ്രോ വൈസ് ചാൻസലർ തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരുന്നത്.

ഗവേഷക വിദ്യാർഥിയായ ഗന്തോട്ടി നാഗരാജുവിനെ കോളജിലെ ഫയർ അലറാമിന്റെ ചില്ല് പൊട്ടിച്ചു എന്നാരോപിച്ച് സർവകലാശാല അധികൃതർ പോലീസിൽ ഏൽപ്പിച്ചിരുന്നു. സംഭവത്തിൽ നാഗരാജുവിനെ അനുകൂലിച്ച് പ്രസാദ് പന്ന്യൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ഇതേ തുടർന്നാണ് അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്.

സസെപൻഷനെ ലഘുവായി കാണാനാകില്ല. ഡിപാർട്ട്‌മെന്റ് തലവൻ എന്ന നിലയിലുള്ള ഡ്യൂട്ടിയിൽ നിന്ന് ഒരു വ്യക്തിയെ സസ്‌പെൻഡ് ചെയ്യുന്നത് അദ്ദേഹത്തിന്റെ കരിയറിനും യശസ്സിനും കളങ്കമുണ്ടാക്കും. അധ്യാപകന്റെ അഭിപ്രായ പ്രകടനം ഒരു വിമർശനമായി പരിഗണിക്കാൻ സാധിക്കുന്നതല്ല. വിദ്യാർഥിയോട് പ്രകടിപ്പിച്ച അനുകമ്പയാണത്. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ജീവനക്കാരനെ തടയാനാകില്ലെന്നും കോടതി ഉത്തരവിൽ പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *