സിനിമാ നിർമാതാവിനെ 1.2 കോടി രൂപ വഞ്ചിച്ചു; നടൻ പ്രശാന്ത് നാരായണൻ അറസ്റ്റിൽ

സിനിമാ നിർമാതാവിൽ നിന്നും ഒരു കോടി ഇരുപത് ലക്ഷം രൂപ വഞ്ചിച്ച കേസിൽ ഹിന്ദി നടൻ പ്രശാന്ത് നാരായണനും ഭാര്യ ഷോണയും അറസ്റ്റിൽ. നിർമാതാവ് തോമസ് പണിക്കർ നൽകിയ പരാതിയിലാണ് അറസ്റ്റ്. കണ്ണൂർ എടക്കാട് സ്വദേശിയാണ് പ്രശാന്ത് നാരായമൻ

മുംബൈയിലെ ഇൻടെക് ഇമേജസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ഡയറക്ടറാക്കാമെന്ന് വാഗ്ദാനം നൽകിയാണ് തുക വഞ്ചിച്ചത്. തോമസ് പണിക്കർ നിർമിച്ച സൂത്രക്കാരൻ എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴാണ് പ്രശാന്ത് പണം വാങ്ങിയത്. 80 ലക്ഷം രൂപ അക്കൗണ്ടിലേക്കും 40 ലക്ഷം രൂപ വിദേശത്ത് നിന്നും കൈമാറിയെന്നാണ് പരാതിയിൽ പറയുന്നത്.

മുംബൈയിൽ എത്തി അന്വേഷിച്ചപ്പോൾ ഇത്തരത്തിലൊരു സ്ഥാപനം ഇല്ലെന്ന് തോമസ് പണിക്കർക്ക് വ്യക്തമാകുകയായിരുന്നു. മുംബൈയിലും എടക്കാടുമുള്ള പ്രശാന്തിന്റെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ല. തുടർന്നാണ് പരാതി നൽകിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *